യേശു എന്റെ ഉള്ളിൽ ജീവിക്കുന്നു: നിറ സദസ്സിൽ ഒരു അഞ്ച് വയസ്സുകാരിയുടെ പ്രഖ്യാപനം
ഒരു പക്ഷെ നിങ്ങൾ ഇതുപോലെ പല വിഡിയോകൾ കണ്ടിട്ടുണ്ടാകും . കുഞ്ഞുങ്ങൾ ടാലന്റ് പ്രോഗ്രാമിൽ അതി മനോഹരമായി പാടുന്നതും, ജഡ്ജുമാരേ കൈയിലെടുക്കുന്നതും, ആ വീഡിയോകൾ വൈറലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും.
എന്നാൽ ഈ കുഞ്ഞിന്റെ പ്രകടനം അവസാനിക്കുന്നത് ഒരു വ്യത്യസ്തമായ രീതിയിലാണ്.
ഹെവൻലി ജോയ് (അതാണ് അവളുടെ പേര്!), എന്ന അഞ്ച് വയസ്സുള്ള മിടുക്കിയാണ് ഈ ഇളം പ്രായത്തിൽ തന്റെ സ്വർഗീയ സ്വരത്തിൽ ‘അമേരിക്ക ഗോട്ട് ടാലന്റ് ‘ എന്ന റിയാലിറ്റി ഷോയിൽ, ‘ഫ്രോസൺ’ എന്ന സിനിമയിലെ ‘ഇൻ സമ്മർ’ എന്ന ഗാനം പാടി കാണികളെ വിസ്മയിപ്പിച്ചത്.
ഹെവൻലിയുടെ മാസ്മരിക പ്രകടനം കണ്ടു അതിശയിച്ച ജഡ്ജ് അവളുടെ ഉള്ളിൽ ‘ഷേർലി ടെംപിൾ’ ആണോ വസിക്കുന്നത് എന്നു ചോദിച്ചപ്പോഴാണ് ഹെവൻലി തന്റെ ഉള്ളിൽ ഈശോ ആണ് വസിക്കുന്നതെന്നു പ്രഖ്യാപിച്ചത്.
മുഴുവൻ വിഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്‌യുക. (4:23യിൽ ഹെവൻലി ജോയി ഈശോയെ കുറിച്ച് പറയുന്നു)
[youtube id=”pKyzkPGTTBE” width=”600″ height=”350″]
Post comments (0)